ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത് റേഡിയോ പ്രഭാഷണത്തില്‍ ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പങ്കുചേരുന്നുണ്ട്. ഇരുവരും ചേര്‍ന്നുള്ള പരിപാടി കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചെയ്തിരുന്നു. ഇന്നു രാത്രി 8 മണിയ്ക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും.
മന്‍കി ബാത് സംബന്ധിച്ച് മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു .
കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ എല്ലാ മാസവും മോദി നടത്തുന്ന റേഡിയൊ പരിപാടിയാണ് മന് കി ബാത്്. ജനങ്ങള്‍ക്ക് പരിപാടിയില്‍ ചോദ്യം ചോദിക്കാന്‍ അവസരമുണ്ടായിരുന്നു. ഓള് ഇന്ത്യ റേഡിയൊ, ദൂരദര്ശന്, ഡിഡി ഭാരതി തുടങ്ങിയ ചാനലുകളില്‍ പരിപാടി കേള്‍ക്കാനാകും.
Discussion about this post