150 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫർ. പ്രിഥ്വിരാജിന്റെ കന്നി സംവിധാന ചിത്രമായ ലൂസിഫർ 21 ദിവസങ്ങൾ കൊണ്ടാണ് 150 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസാണ് ഫേസ്ബുക്കിലൂടെ 150 കോടി ക്ലബ്ബിലെത്തിയ വിവരം അറിയിച്ചത്.
ഒരേ ഒരു സാമ്രാജ്യം, ഒരേ ഒരു രാജാവ് എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ആശിർവാദ് തങ്ങളുടെ ഫേസ്ബുക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/AashirvadCinemasOfficial/photos/a.1126408370752202/2248133921912969/?type=3&__xts__%5B0%5D=68.ARAwJ8THAuDJGT80Fb918uPeLxLLuZcvx3d7T7E-rVmyRf5JDIRqVD52-mf11KGcz0apBHRN4S-GOQdLptcRugrfENjex3tOZfTLQdITwiSJ-i5rp44DpwYmKL5fUEqJufnIQxFgKSvYDx0PW8IAsmKXjT2RtxdWBQVislqa7YgCKUkAUust50A5mfTHYa9KCBQ7FH7653Ynb3J9qx6cMwD-j_cC9bwAeLVBqq-sjYVVv-zNCWa9ms7eot5lvt7nAeJoRdAmUHjcRk24nZapcBldC14Uf2vPD0-ffVSp3SAPMj3nSAKynbNKUaYrda6jbz68DAyX0UR_cJ_uYDw77LhkBg&__tn__=-R
മലയാളത്തിൽ 150 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ തന്നെ നായകനായെത്തിയ പുലിമുരുകനാണ് മലയാളത്തിൽ ആദ്യമായി 150 കോടിയിലെത്തുന്ന ചിത്രം. 152 കോടിയാണ് പുലിമുരുകന്റെ ആകെ കളക്ഷൻ. ഇതിനെയും ലൂസിഫർ വരും ദിവസങ്ങളിൽ മറികടക്കും. അങ്ങനെയെങ്കിൽ മലയാളത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമാകും ലൂസിഫർ.
Discussion about this post