ചെന്നൈ ; ശ്രീലങ്കൻ സ്ഫോടന പരമ്പരകൾക്ക് പിന്നിൽ പ്രവർത്തിച്ചതായി സംശയിക്കുന്ന തൗഹീദ് ജമാ അത്തുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന തൗഹീദ് ജമാ അത്ത് സംഘടന . പേരിൽ സാമ്യമുണ്ടെന്നല്ലാതെ വാർത്തകളിൽ വരു പോലെ ഇരു സംഘടനകൾക്കും തമ്മിൽ യാതൊരു ബന്ധവുമില്ല . പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലാ . ശ്രീലങ്കൻ സ്ഫോടനത്തിനുത്തരവാദിയായ ലങ്കൻ തൗഹീദ് ജമാ അത്തുമായി തങ്ങളെ ബന്ധപ്പെടുത്തരുതെന്നും സംഘടനയുടെ വക്തവ് അബ്ദുൾ റഹ്മാൻ വാർത്താ കുറിപ്പിൽ പറഞ്ഞു .
അതേ സമയം ഇസ്ലാം ഭീകര സംഘടനകളിൽ നിന്നും ഭീഷണി നിലനിൽക്കുന്നതിനാൽ ബുർഖ നിരോധിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ ശ്രീലങ്ക .ഇതുമായി ബന്ധപ്പെട്ട് മതപുരോഹിതന്മാരുടെ അഭിപ്രായം തേടിയിട്ടുണ്ട് . 359 പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കൻ സ്ഫോടന പരമ്പരകളിൽ ബുർഖ ധരിച്ച് വനിതകൾക്ക് പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണിത് .
Discussion about this post