പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫ് – എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് തുടങ്ങിയ വാക്കുതർക്കം ആയിരുന്നു സംഘർഷത്തിൽ കലാശിച്ചത്. യുഡിഎഫാണ് ബ്ലാക്ക് പഞ്ചായത്ത് ഭരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആയിരുന്നു യോഗം. ഇതിനിടെ പ്രസിഡന്റുമാരോട് പഞ്ചായത്ത് അവഗണന കാണിക്കുന്നുവെന്ന് ഇടത് പ്രസിഡന്റുമാർ ആരോപിക്കുകയായിരുന്നു. ഇതോടെ വാക്കു തർക്കം ആരംഭിച്ചു. ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കർഷകസഭയിൽ പ്രോട്ടോകോൾ ലംഘിക്കുകയും ഇടതുപക്ഷത്തെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുകയും ചെയ്തു എന്നാണ് ആരോപണം ഉയർന്നത്.
തർക്കം രൂക്ഷമായതോടെ അജണ്ടയ്ക്ക് ശേഷം തർച്ച നടത്താമെന്ന് ഭരണ സമിതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് കേൾക്കാതെ പ്രതിപക്ഷ പ്രസിഡന്റുമാർ യോഗത്തിൽ നിന്നിറങ്ങിപ്പോയി.
Discussion about this post