തന്നെ ആക്രമിച്ചതില്‍ തലശ്ശേരിയിലെ ജനപ്രതിനിധിയ്ക്ക് പങ്കുള്ളതായി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍. പി ജയരാജന് ആക്രമണത്തില്‍ പങ്കുള്ളതായി കരുതുന്നില്ല . ഗൂഡാലോചനയില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കാന്‍ അന്വേഷണം നടത്തണം. രണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുള്ളതായും നസീര്‍ പറഞ്ഞു.
മേയ് 18 ന് രാത്രി തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട് കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു.
Discussion about this post