വൈറൽ പനിയെ തുടർന്ന മന്ത്രി കെ.കെ.ശൈലജയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ബുധനാഴ്ച രാത്രിയിലാണ് മന്ത്രിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.മെഡിക്കൽ ബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. തൃപ്തികരമാണെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു.
Discussion about this post