മുംബൈ: ആര്.എസ്.എസിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ വര്‍ഗ്ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച ഇന്ത്യന്‍ ഗായിക തരണ്‍ കൗര്‍ ധില്ലന് എന്ന ഹര്‍ദ് കൗറിനെതിരെ കേസ്സെടുത്തു. വാരാണസി പോലിസാണ് കേസ്സെടുത്തത്. ദേശദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്സ. 124 എ (ദേശദ്രോഹം), 153 എ (മതാടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതക്ക് വഴിവെക്കല്‍), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 503 (പ്രകോപനം സൃഷ്ടിക്കല്‍) എന്നീ വകുപ്പുകളും ഐ.ടി നിയമത്തിലെ 6ാം വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്.
ബ്രിട്ടനില്‍ താമസിക്കുന്ന ഹാര്ദ് കൗര്‍ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ആര്‍എസ്എസ് മോധാവി മോഹന്ഭാഗവതിനെതിരെയും യോഗി ആദിത്യനാഥിനെതിരെയും കടുത്ത വര്‍ഗ്ഗീയ ആരോപണണങ്ങള്‍ ഉന്നയിച്ചത്.
യോഗിയെ ‘ഓറഞ്ച് ബലാത്സംഗക്കാരന്’ എന്നും ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ ഭീകരവാദിയും വംശീയവാദിയും’ എന്നുമാണ് ഹര്‍ദ് കൗര്‍ വിളിച്ചത്. മുംബൈ ഭീകരാക്രമണമടക്കം രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ആര്.എസ്.എസ് ആണെന്നും കൗര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പുല്‍വാമ, മുംബൈ എന്നിവയടക്കം രാജ്യത്തുണ്ടായ എല്ലാ ഭീകരാക്രമണങ്ങള്‍ക്കും ഉത്തരവാദി ആര്.എസ്.എസ് മോധാവിയാണ്. ഗോദ്സെ മഹാത്മ ഗാന്ധിയെ വധിച്ചതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്.എസ്.എസ്. നിങ്ങള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഗാന്ധിയും ബുദ്ധനുമെല്ലാം ബ്രാഹ്മണ ജാതി മേധാവിത്വത്തിനെതിരെ പോരാടിയവരാണ് എന്നാണ് കൗര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്.
യു.പി മുഖ്യമന്ത്രി ‘സൂപ്പര്‍ ഹീറോ’ ആണെങ്കില്‍ ബലാത്സംഗക്കാരന് യോഗി എന്നാണ് താന്‍ വിളിക്കുക. നിങ്ങളുടെ സഹോദരിമാര്‍, അമ്മമാര്‍, മക്കള്‍ എന്നിവര്‍ മാനഭംഗം ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ ഇദ്ദേഹത്തെ വിളിക്കുന്നു. എന്നാല്‍, ഞാന്‍ വ്യക്തിപരമായി ‘ഓറഞ്ച് ബലാത്സംഗക്കാരന്’ എന്നാണ് വിശേഷിപ്പിക്കുകയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു
Discussion about this post