ആരോഗ്യമേഖലയില്‍ പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളില്‍ കേരളം 16ാം സ്ഥാനത്ത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക റിപ്പോര്‍ട്ടിലാണ് അടിസ്ഥാന വര്‍ഷത്തില്‍ കേരളം പിന്നോട്ടു പോയത്.
കേരളത്തിന്റെ ഇന്ക്രിമെന്റല് മാര്‍ക്കില്‍ (അടിസ്ഥാന വര്‍ഷത്തില്‍ നിന്ന് പഠനത്തിന് ആധാരമായ വര്‍ഷവുമായുള്ള പുരോഗതി) കുറവുണ്ട്. 2015–16ല്‍ 76.55 ആയിരുന്നത് 2017–18ല്‍ 74.01 ആയി. എങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുന്‍പിലാണ് കേരളം. ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ബിഹാര്‍(32.11), ഒഡിഷ35.97) എന്നീ സംസ്ഥാനങ്ങളാണ് ആരോഗ്യ സൂചികയില്‍ പിന്നിലുള്ളത്.
ഹരിയാന, രാജസ്ഥാന്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയില്‍ വലിയ പുരോഗതി കൈവരിച്ചവരുടെ പട്ടികയില്‍ യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ നേടി. മാനദണ്ഡങ്ങളില്‍ ഏറ്റവും പുരോഗതി കൈവരിച്ച സംസ്ഥാനം ആന്ധ്രപ്രദേശാണ്. താഴേത്തട്ടിലുള്ള യുപി, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിവ ആരോഗ്യമേഖലയില്‍ താഴേയ്ക്കു പോകുന്നു എന്നാണു കണക്കുകള്‍. ഈ സംസ്ഥാനങ്ങളില്‍ അടിയന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് നിതി ആയോഗ് നിര്‍ദേശിച്ചു.
നവജാത ശിശുക്കളുടെ ആണ്–പെണ് അനുപാതത്തില്‍ കേരളം പിന്നോട്ടു പോയി. ഛത്തീസ്ഗഡ് കേരളത്തേക്കാള്‍ മുന്‍പിലെത്തി. ഛത്തീസ്ഗഡില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 963 പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍ ഇത് 959 ആണ്. 2015-16ല്‍ കേരളത്തില്‍ 967ഉം ഛത്തീസ്ഗഡില്‍ 961ഉം ആയിരുന്നു. ഈ 2 സംസ്ഥാനങ്ങളിലുമേ 950ല്‍ കൂടുതല്‍ പെണ്‍കുട്ടികളുടെ ജനനനിരക്കുള്ളൂ.
ചെറിയ സംസ്ഥാനങ്ങളില്‍ മുന്‍പിലുള്ള മിസോറാമിന് ആരോഗ്യരംഗത്ത് കേരളത്തേക്കാള്‍ മികച്ച പുരോഗതിയുണ്ടായി. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഡ് ആണ് മുന്പില്. രാജ്യത്തെ ആരോഗ്യസൂചികയില്‍ മൊത്തം ഏറ്റവും മോശം പ്രകടനം ഉത്തര്‍പ്രദേശിന്റേത് ആണ്. അടിസ്ഥാന വര്‍ഷം 33.69 ആയിരുന്നു യുപിയുടെ മാര്‍ക്കെങ്കില്‍ 18-17 വര്‍ഷം അത് 28.61 ആയി കുറഞ്ഞു. നിതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ കേരളം തന്നെയാണ് ഇത്തവണയും മുന്നില്‍. ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്. 74.01 ആണ് കേരളത്തിന്റെ മാര്‍ക്ക്. ആരോഗ്യ സൂചികയുടെ ആദ്യപതിപ്പിലും കേരളമായിരുന്നു മുന്പില്. എന്നാല്‍ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് പുരോഗതിയില്‍ കേരളം പിന്നോട്ടു പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാഥമിക റഫറല്‍ യൂണിറ്റുകള്‍, നിലവാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നാണ് സൂചിക വ്യക്തമാക്കുന്നത്.
Discussion about this post