കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്റു ഗ്രൂപ്പ് മേധാവിയെ ദേശാഭിമാനിയുടെ ബ്യൂറോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച് സിപിഎം.പാര്‍ട്ടി പത്രത്തിന്റെ കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടന ചടങ്ങില്‍ നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ പി. കൃഷ്ണകുമാര്‍ ആശംസയറിയിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്..ജൂലൈ 14ന് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പി. രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.
നെഹ്റു ഗ്രൂപ്പ് സിഇഒയ്ക്കെതിരെ കോളേജില്‍ എസ്എഫ്ഐ സമരം നടത്തുന്നതിനിടെയാണ് പാര്‍ട്ടി പത്രത്തിന്റെ ചടങ്ങില്‍ കൃഷ്ണകുമാറിനെ പങ്കെടുപ്പിക്കുന്നത്. ജിഷ്ണു കേസില്‍ മാനേജ്മെന്റിന് എതിരായി സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച് പക വീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ നെഹ്റു കോളജില്‍ സമരം തുടരുകയാണ്.
നേരത്തെ നെഹ്റു ഗ്രൂപ്പ് അധികൃതരെ പിന്തുണച്ച് നേരത്തെ സി.പി.എം നേതാവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ ശശി പ്രസംഗിച്ചത് വിവാദമായിരുന്നു. പി.കെ ശശിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ പാര്‍ട്ടി ഗ്രൂപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിഷയം സജീവ ചര്‍ച്ചയാവുകയും ചെയ്തു.
Discussion about this post