കർണ്ണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ സർക്കാരിന് അനുവദിച്ച രണ്ടാമത്തെ സമയ പരിധിയും അവസാനിച്ചു. വൈകീട്ട് ആറിന് മുൻപ് വിശ്വാസ വേട്ട് തേടണമെന്നായിരുന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണർ വാജുഭായ് വാല നൽകിയ നിർദ്ദേശം.
ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാദ പ്രതിവാദങ്ങൾക്കിടെ നിയമസഭയിൽ വിശ്വാസ പ്രമേയത്തിൽ ചർച്ച തുടരുകയാണ്. ചർച്ച തിങ്കളാഴ്ചയും തുടർന്നേക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. എപ്പോൾ വോട്ടെടുപ്പ് നടത്തണമെന്നു സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. പാർട്ടി വിപ്പ് ലംഘിച്ചെന്ന് ആരോപിച്ച് വിമത എം.എൽ.എമാർക്കെതിരെ പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു സുപ്രീം കോടതിയെ സമീപിച്ചു.
Discussion about this post