ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള ഇറാഖിലെ മൊസൂളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക്. ഈദുല്‍ ഫിത്തല്‍ ഇസ്ലാം മതത്തിന്റെ ഭാഗമല്ലെന്ന് വാദിച്ചാണ് ഐഎസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥനകളോ ആഘോഷങ്ങളോ നടത്താന്‍ പാടില്ല എന്ന് മൊസൂളിലെ ജനങ്ങളോട് ഐഎസ് ആവശ്യപ്പെട്ടുവെന്ന് ഖുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഉദ്യോഗസ്ഥന് പറഞ്ഞു.പ്രവാചകന് മുഹമ്മദ് നബിയുടെ കാലത്ത് ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഐഎസ് പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം മൊസൂള്‍ ഏറ്റെടുത്ത ശേഷം ഐഎസ് തങ്ങളുടേതായ നിയമങ്ങളും നിയന്ത്രണങ്ങളും ഇവിടുത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇവ പാലിക്കാത്തവര്ക്ക വധശിക്ഷയടക്കമുള്ള കടുത്ത് ശിക്ഷയാണ് ഐഎസ് നല്‍കുന്നത്.
Discussion about this post