കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അയര്‍ലണ്ട് സ്വദേശിയില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം പിടികൂടി. ദുബായ്യില് നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥനുള്‍പ്പടെ നിരവധി പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post