സംസ്ഥാന സർക്കാറിന്റെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് ടി എം 160869 ടിക്കറ്റിന്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേർക്കാണ് ലഭിക്കുന്നത്.
12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചയാൾക്കു കിട്ടുക 7.56 കോടി രൂപയാണ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്.അതായത് സമ്മാനത്തുകയുടെ 63 ശതമാനമാണ്സമ്മാനാർഹനു ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാർഹനു ലഭിക്കുന്നത്
കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി കിട്ടി.
Discussion about this post