വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രസന്ദർശനത്തിന് സാക്ഷ്യം വഹിക്കാനിരിക്കുന്ന എൻ ആർ ജി സ്റ്റേഡിയത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമാണ് എൻ ആർ ജി. അമേരിക്കയിലെ ടെക്സാസ് ഇന്ത്യൻ ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Ahead of mega #HowdyModi event, see the first visuals of the preparations at Houston's NRG stadium which will play host to 50,000 Indian-Americans, on Republic TV, here – https://t.co/lpnVZxoMbs pic.twitter.com/nEcj2MItrK
— Republic (@republic) September 20, 2019
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ സഹകരണത്തിന്റെ പുത്തൻ പ്രഖ്യാപനങ്ങൾക്ക് വേദി സാക്ഷ്യം വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ നിന്ന് വ്യക്തമായിരുന്നു.
അമേരിക്കയിൽ ശക്തമായ മഴ രണ്ട് ദിവസമായി തുടരുകയാണെങ്കിലും പരിപാടിയുടെ വിജയത്തെ അത് ഒരു കാരണവശാലും ബാധിക്കില്ലെന്ന് സംഘാടകർ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Discussion about this post