പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെയും ശുചിത്വാഹ്വാനം ഏറ്റെടുത്ത് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകൾ എന്ന പദവി യഥാക്രമം രാജസ്ഥാനിലെ ജയ്പുർ, ജോധ്പുർ, ദുർഗാപുര സ്റ്റേഷനുകൾക്ക് ലഭിച്ചു. ഇന്ത്യയിലെ 720 റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഈ സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.
109 സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും മുന്നിലെത്തിയത് മഹാരാഷ്ട്രയിലെ അന്ധേരി, വിരാർ, നയീഗാവ് റെയിൽവേ സ്റ്റേഷനുകളാണ്. റെയിൽവേ സോണുകളിൽ നോർത്ത് വെസ്റ്റേൺ റെയിൽവേ ഒന്നാമതും സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ രണ്ടാമതും ഈസ്റ്റ് സെൻട്രൽ റെയിൽവേ മൂന്നാമതും എത്തി.
2016 മുതൽ രാജ്യത്തെ 407 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ ശുചിത്വ പരിശോധന നടത്തുന്നുണ്ട്. ഈ വർഷം 720 റെയിൽവേ സ്റ്റേഷനുകളെയും സബർബൻ സ്റ്റേഷനുകളെയും കൂടി സർവ്വേയിൽ ഉൾപ്പെടുത്തുകയായിരുന്നു.
പരിസ്ഥിതി സൗഹൃദം നിലനിർത്താൻ സ്വീകരിച്ച നടപടികളും സർവ്വേയിൽ വിലയിരുത്തിയിട്ടുണ്ട്.
Discussion about this post