നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി കുതിപ്പ് തുടരുമെന്ന് അഭിപ്രായ സർവെ. ബിജെപി തൂത്തുവാരുമെന്നാണ് സർവെയിൽ പറയുന്നത്. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 194 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എബിപിയാണ് അഭിപ്രായ സർവെ പുറത്ത് വിട്ടിരിക്കുന്നത്.
മഹാരഷ്ട്രയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ 86 സീറ്റുകളിൽ വിജയിക്കും. 47 ശതമാനം വോട്ടുകൾ നേടി എൻഡിഎ അധികാരത്തിൽ വരും. 39ശതമാനം വോട്ടുകൾ യുപിഎ നേടും.കഴിഞ്ഞ തവണ 72 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. അതു വച്ച് നോക്കുമ്പോൾ വൻ കുതിപ്പായിരിക്കും ഇത്തവണ. ഹരിയാനയിൽ ബിജെപി വമ്പൻ വിജയം നേടുമെന്നാണ് സർവെ. 83 സീറ്റുകൾ ബിജെപി നേടും. കോൺഗ്രസ് വെറും മൂന്ന് സീറ്റിലൊതുങ്ങുമെന്നുമാണ് പ്രവചനം.
Discussion about this post