സ്വാതന്ത്ര്യത്തിന് ശേഷം മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിച്ചിട്ടില്ലെന്ന് ബിജെപി എംപിയും നടിയുമായ ഹോമമാലിനി. രാജ്യത്തിന്റെ യശ്ശസ് ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ബിജെപിയുടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
#WATCH BJP MP Hema Malini in Hodal:As PM, Modi ji has taken our country to great heights.We can't have another PM like him. Situation of the country 10-15 yrs ago was worrisome. But today it's in safe hands. So,don't even think of supporting any other party.#HaryanaAssemblyPolls pic.twitter.com/F6zHcVfhUP
— ANI (@ANI) October 18, 2019
ഇന്ത്യയെ ഉയരങ്ങളിലെത്തിക്കാൻ മോദി സഹായിച്ചു. മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ഇതുവരെ കിട്ടിയിട്ടില്ല. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. ഇപ്പോൾ രാജ്യം സുരക്ഷിതമായ കൈകളിലാണെന്നും ഹേമമാലിനി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭരണം മറ്റൊരു കരങ്ങളിൽ എത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഹോമമാലിനി കൂട്ടിച്ചേർത്തു.
Discussion about this post