ജബല്‍പൂര്‍:പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ മികച്ച വ്യക്തിത്വമായി ചിത്രീകരിച്ച് മധ്യപ്രദേശിലെ മൂന്നാം ക്ലാസ് പാഠപുസ്തകം. ജബല്‍പൂരിലെ ഒരു സ്വകാര്യ സ്കൂളിലെ പുസ്തകത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച ആറു വ്യക്തികളില്‍ ഒരാളായി പര്‍വേസ് മുഷറഫിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1999ലെ കാര്‍ഗില്‍ യുദ്ധത്തിനു തന്നെ കാരണമായ മുഷറഫിനെ മികച്ച വ്യക്തിയായി നല്‍കിയിരിക്കുന്നത് പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ ബാര്‍ അസോസിയേഷന് നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്കൂള്‍ പുസ്തകം പിന്‍വലിച്ചു. അതേസമയം, എന്‍സിഇആര്‍ടിയുടെ സിലബസ് അനുസരിച്ചാണ് പുസ്തകം തയാറാക്കിയതെന്നാണ് സ്കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post