ഡല്‍ഹി :നോട്ട് അസാധുവാക്കലിന് ശേഷം കള്ളപ്പണം നിയന്ത്രിക്കാനുള്ള മോദി സര്‍ക്കാരിന്റെ സുപ്രധാന നീക്കമാണ് സ്വര്‍ണം കൈവശം വെക്കുന്നതിന് പരിധി നിശ്ചയിക്കുന്ന കേന്ദ്ര നിയമം. വരുന്ന പാര്‍ലമെന്റിന്റെ വര്ഷക്കാലസമ്മേളനത്തില് പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കള്ളപ്പണം ഉപയോഗിച്ച് സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നിയമം വലിയ തിരിച്ചടിയാകും.
മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് കള്ളപ്പണത്തിനെതിരെയുള്ള രണ്ടാമത്തെ വലിയ നീക്കം
1-നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2-കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാന്‍ പുതിയ നിയമം കൊണ്ട് കഴിയും
3-നിശ്ചിത പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്ന സ്വര്‍ണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമര്‍പ്പിക്കാന്‍ നിയമം അനുശാസിക്കുന്നു.
4-പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം വെളിപ്പെടുത്താനും, വെളിപ്പെടുത്തിയ സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ച് നികുതി നല്‍കാനും വ്യക്തികളെ അനുവദിക്കും. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ നിയന്ത്രണ പരിധി പദ്ധതി പ്രകാരം നിശ്ചയിക്കും.
5-നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം കൈവശംവയ്ക്കുന്നവരില്‍ നിന്നു കനത്ത പിഴ ഈടാക്കും
6-സര്‍ക്കാര്‍ അംഗീകാരമുള്ള മൂല്യനിര്‍ണ്ണയ സംവിധാനത്തിലൂടെ സ്വര്‍ണത്തിന്റെ മൂല്യം നിജപ്പെടുത്തും.
7-വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും.
8-കുറച്ചുകാലം ഗോള്‍ഡ് ആംനെസ്റ്റി സ്കീം ആദായനികുതി ആംനെസ്റ്റി സ്കീമിനൊപ്പമായിരിക്കും.
9-ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചേര്‍ന്ന് ‘ഗോള്‍ഡ് ബോര്‍ഡ്’ രൂപീകരിക്കും.
പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം നവീകരിക്കും. സോവറിന്‍ ബോണ്ട് സ്കീം പ്രകാരം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (എച്ച്യുഎഫ്) നാല് കിലോ വരെ സ്വര്‍ണം വാങ്ങാം.
10-പദ്ധതി പ്രകാരം 20 കിലോ സ്വര്‍ണം വാങ്ങാന്‍ ട്രസ്റ്റുകള്‍ക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാര്‍ഷിക കൂപ്പണും ഉണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി മൂല്യത്തില്‍ സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്യാം.
ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രിസഭാ യോഗം കൂടാന്‍ തീരുമാനിച്ചിരുന്നു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post