ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ ചിത്രീകരണം ആരംഭിച്ചു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനു ശേഷം ‘മാഡ് ദി മാറ്റിക്സിന്റെ’ ബാനറിൽ സതീഷ് മോഹൻ നിർമ്മിക്കുന്ന ചിത്രമാണ് മേപ്പടിയാൻ.
‘മേപ്പടിയാൻ’ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം കൊച്ചി ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. മേജർ രവി, വിജയ് ബാബു , കൃഷ്ണ പ്രസാദ്, സേതു, നൂറിൻ ഷെരീഫ്, അപർണ ജനാർദ്ദനൻ തുടങ്ങിയവർ ചിത്രത്തിൻ്റെ പൂജാ ചടങ്ങിൽ പങ്കെടുത്തു.
ക്രൈം ത്രില്ലര്‍ ഗണത്തിൽ പെടുത്താവുന്ന വിധമാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും വിഷ്ണു മോഹനാണ്. നീൽ ഡി കുൻഹയാണ് ഛായാഗ്രഹണം. ഹാരിസ് ദേശമാണ് ലൈൻ പ്രൊഡ്യൂസര്‍. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. രാഹുൽ സുബ്രഹ്മണ്യം സംഗീത സംവിധാനം ഒരുക്കുമ്പോൾ കലാസംവിധാനം നിര്‍വ്വഹിക്കുന്നത് സാബു മോഹനാണ്.
Discussion about this post