ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്. പൂഞ്ച് ജില്ലയില്‍ ബലാകോട്ട് സെക്ടറില്‍ പാകിസ്ഥാന് വെടിവയ്പ് നടത്തി. വെടിവയ്പില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്ഥാന് ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തന്നെ പ്രത്യാക്രമണം നടത്തി.
മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post