പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി. നിയമം രാജ്യത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അതിനായി അല്പം കാത്തിരിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം സിഎന്‍എന്‍ ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.’സിഎഎയെപ്പറ്റി ചിന്തിക്കുമ്പോള്‍, ഞാനൊരു ഇന്ത്യക്കാരനാണ് എന്നിങ്ങനെയായിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം.
ക്ഷമ കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ നിയമം ഒട്ടേറെ നന്മ കൊണ്ടു വരുന്നത് ഞാന്‍ കാണുന്നു. സര്‍ക്കാര്‍ ഇതേപ്പറ്റി കൃത്യമായി ചിന്തിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. അവിടവിടെയായി ഇനിയും ചിലതൊക്കെ മെച്ചപ്പെടാനുണ്ട്. പക്ഷേ, അവര്‍ ഈ നിയമം കൊണ്ടുവരുന്നത് ഇന്ത്യക്കാരുടെ ഗുണത്തിനു വേണ്ടിയാണ്. ഞാനിവിടെ ഇന്ത്യക്കാരനായാണ് സംസാരിക്കുന്നത്. ഞാന്‍ അങ്ങനെയായിരുന്നു താനും. ഇന്ത്യക്കായി കളിച്ചപ്പോള്‍ ഞാന്‍ അത് കൂടുതല്‍ മനസ്സിലാക്കി. അതുകൊണ്ട് തന്നെ, ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ എനിക്ക് ഇതേപ്പറ്റി സംസാരിക്കാനുള്ള അവകാശമുണ്ട്’ ശാസ്ത്രി പറഞ്ഞു.
വിഷയം പഠിക്കാതെ പ്രതികരിക്കരുതെന്നും. താനങ്ങളെ ചെയ്യില്ല എന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൊഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.ബോളിവുഡില്‍ നിന്നും മറ്റും പൗരത്വ നിയമത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.
Discussion about this post