പൗരത്വ ബില്ലിനെതിരെയെന്ന മറവിൽ നടക്കുന്ന വിഘടനവാദികളുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിൽ പാകിസ്ഥാന് നന്ദി പറഞ്ഞുകൊണ്ട് നടി സ്വര ഭാസ്കർ.
ഇന്ത്യയിൽ നിന്ന് കശ്മീർ വിഘടിപ്പിക്കണമെന്ന മുദ്രാവാക്യങ്ങൾ മുഴക്കി, CAA – വിരുദ്ധ പ്രക്ഷോഭമെന്ന മട്ടിൽ ദിവസങ്ങൾക്കു മുമ്പ് പാകിസ്ഥാനിൽ നടന്ന ഒരു പ്രക്ഷോഭത്തിന്റെ സംഘാടകരോടാണ് താരത്തിന്റെ നന്ദി പ്രകാശനം.
ഇടതുപക്ഷ ചിന്തകയെന്ന വ്യാജേന രാഷ്ട്രത്തെ അപകീർത്തിപ്പെടുത്തുന്നതിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സ്വര ഭാസ്കർ, പ്രഖ്യാപിത ശത്രു രാഷ്ട്രവും, ഇന്ത്യയിൽ നടക്കുന്ന സകല തീവ്രവാദ പ്രവർത്തനങ്ങളുടെയും പിന്നിലുള്ള സൂത്രധാരനുമായ പാകിസ്ഥാനുമായി കൈകോർക്കുന്നത് ഇതാദ്യമല്ല.2016-ൽ ജെ.എൻ.യുവിൽ രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് മുഴങ്ങിയ ” ഇന്ത്യയെ കഷ്ണം കഷ്ണമായി വിഭജിക്കും, ഇൻഷാ അല്ലാഹ്, കശ്മീർ സ്വാതന്ത്ര്യം നേടിയെടുക്കും” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത മൗലിക വാദികൾക്ക്, പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് സ്വര ഭാസ്കർ ക്യാംപെയിൻ നടത്തിയിട്ടുണ്ട്.
മാനവികതയുടെയും മാനുഷിക മൂല്യങ്ങളുടെയും മറവിൽ രാജ്യവിരുദ്ധ ശക്തികളുടെ കേളീരംഗമായി കലാസാംസ്കാരിക രംഗങ്ങൾ മാറുന്ന കാഴ്ചകൾ ഓരോ ഇന്ത്യക്കാരിലും ആശങ്കയുളവാക്കുന്നതാണ്.









Discussion about this post