ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത മുന്‍നിര്‍ത്തിയുള്ള 144ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജികളില്‍ പ്രാഥമിക വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയുടെ നിലപാട് ഏറെ നിര്‍ണായകമാണ്.
കേരള, പഞ്ചാബ് സര്‍ക്കാറുകള്‍ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഫെഡറല്‍ ബന്ധങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍കൂടി ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്. നിയമത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ഹര്‍ജികള്‍ സുപ്രീംകോടതി മുമ്പാകെ എത്തിയിട്ടുണ്ട്.
സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്നും കേരളവും പഞ്ചാബും പാസാക്കിയ നിയമസഭ പ്രമേയങ്ങള്‍ക്ക് സാധുതയുണ്ടെന്നും പ്രമുഖ അഭിഭാഷകന് കപില്‍ സിബല്‍ വിശദീകരിച്ചു.
Discussion about this post