അമേരിക്കൻ വിധിനിർണയ സംവിധാനമായ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (GPS) ഇന്ത്യയിൽ വഴിമാറാൻ ഒരുങ്ങുന്നു. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത നിർണയ സംവിധാനമായ ‘നാവിക്’ (NaviC) ഇനി ഇന്ത്യക്കാർക്ക് വഴി കാണിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ വെളിപ്പെടുത്തി. ‘ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ’ എന്നതിന്റെ ചുരുക്കപ്പേരാണ് നാവിക്.
സ്മാർട്ട് ഫോണുകളിൽ ഈ തദ്ദേശ ഗതി നിർണയ സംവിധാനം ഉപയോഗിക്കാനുള്ള ശ്രമങ്ങൾക്കും ഇന്ത്യ തുടക്കം കുറിച്ചു.നാവിക്, ലോകത്തിലെ വൻകിട ചിപ്സെറ്റ് നിർമ്മാതാക്കളിലൊന്നായ ക്വാൽകോമുമായി സംയോജിപ്പിച്ചു കൊണ്ട് ഇടത്തരം ഫോണുകളിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.മൊബൈൽ ഫോൺ കമ്പനികളായ ഷെവോമി, റിയൽമി എന്നിവർ നാവിക ഗതിനിർണയ സംവിധാനം ഉപയോഗപ്പെടുത്തുന്ന ഫോൺ മോഡലുകൾ ഇറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഗതി നിർണയ മേഖല ഇതോടുകൂടി മാറിമറിയും.1999-ൽ കാർഗിലിൽ തമ്പടിച്ചിരിക്കുന്ന പാകിസ്ഥാൻ സേനയുടെ സ്ഥാനങ്ങളറിയാൻ ഇന്ത്യ അമേരിക്കയുടെ ജി.പി.എസ് സംവിധാനത്തിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, അമേരിക്ക ഇന്ത്യയുടെ അപേക്ഷ നിരസിച്ചെന്നു മാത്രമല്ല, ഇന്ത്യൻ മേഖലയിൽ ജിപിഎസ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് സ്വന്തമായി ഒരു ഗതിനിർണയ സംവിധാനം എന്ന ആശയത്തിലേക്ക് ഇന്ത്യ എത്തിച്ചേർന്നത്.
പൂർണ്ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഗതി നിർണ്ണയ സംവിധാനമാണ് നാവിക്
Discussion about this post