ഗൂഗിളിന്റെ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ വാലറ്റ് ഉടൻ ഇന്ത്യയിലേക്കും എത്തുമെന്ന് സൂചന. ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന മൊബൈൽ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ വാലറ്റ് നിലവിൽ യുഎസിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ പേയ്മെന്റ് സംവിധാനമാണ്. ഇന്ത്യയിലേക്കും എത്തുമെന്ന് സൂചന നൽകി ഗൂഗിൾ വാലറ്റ് നിലവിൽ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ ഗൂഗിൾ വാലറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതല്ല. ഗൂഗിളിന്റെ തന്നെ മറ്റൊരു ഓൺലൈൻ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ ആണ് നിലവിൽ ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഓൺലൈൻ മണി പേയ്‌മെന്റ് സംവിധാനം. ഗൂഗിൾ പേയ്ക്ക് സമാനമായി തന്നെയാണ് ഗൂഗിൾ വാലറ്റിന്റെയും പ്രവർത്തനം. എന്നാൽ മറ്റ് എല്ലാ ആപ്പുകളെക്കാളും കൂടുതൽ സുരക്ഷിതമാണ് ഗൂഗിൾ വാലറ്റ് എന്നാണ് പറയപ്പെടുന്നത്.
ഡിജിറ്റൽ രേഖകൾ, ടിക്കറ്റുകൾ, ഡിജിറ്റൽ കീ തുടങ്ങിയവ പോലും സൂക്ഷിക്കാൻ കഴിയും എന്നുള്ളതാണ് ഗൂഗിൾ വാലറ്റിനെ ഗൂഗിൾ പേയിൽനിന്നും വ്യത്യസ്തമാക്കുന്നത്. പണമിടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും നടത്താൻ ഗൂഗിൾ വാലറ്റ് സഹായിക്കുന്നു. ഓൺലൈൻ പണം ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒരുപോലെ സൗകര്യപ്രദം ആകുന്നതാണ് ഗൂഗിൾ വാലറ്റ്.
Discussion about this post