വ്യത്യസ്തമായ ഫീച്ചറുകൾ അടുത്തിടെ അവതരിപ്പിച്ച് കൂടുതൽ ജനകീയമാകുകയാണ് വാട്സ്ആപ്പ് . ഈ വർഷത്തിൽ തന്നെ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് . ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് പുതിയ ഫീച്ചർ ഇപ്പോൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.
ഇന്റർനെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ഫീച്ചർ. ഇത് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ പങ്കുവയ്ക്കുന്ന ഫയലുകൾ എൻക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പിൽ നിന്ന് സംരക്ഷണവും ഉറപ്പുനൽകും.
ഓഫ്‌ലൈൻ ഘട്ടത്തിലുള്ള ഫയൽ പങ്കിടലിന് സമീപത്തുള്ള ഫോണുകൾ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണുകളിലേക്ക് മാത്രമേ ഫയലുകൾ അയക്കാൻ സാധിക്കൂ. തൊട്ടടുത്ത് നിന്ന് ഫയൽ പങ്കിടുന്നതിനായി ആദ്യം ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകൾ സ്‌കാൻ ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആപ്പിന് അനുവാദം നൽകണം. ഉപയോക്താക്കൾക്ക് വേണമെങ്കിൽ ഈ ആക്സസ് ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
ഈ ഫീച്ചർ ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഫയൽ പങ്കിടൽ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ഈ പുതിയ ഫീച്ചറിന് കഴിയും.
Discussion about this post