കണ്ണൂര്‍: നാടന്‍ ബോംബുകള്‍ പിടിച്ചെടുത്തു. കണ്ണൂരില്‍ കൂത്തുപറമ്പിനു സമീപം കണ്ണവത്ത് കണ്ണാടിച്ചല് പൂവ്വത്തൂര്‍ ന്യൂഎല്‍പി സ്കൂളിന് സമീപത്ത് നിന്നും 9 നാടന്‍ ബോംബുകളാണ് കണ്ടെടുത്തത്. ഇരുമ്പ് ബക്കറ്റില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ പുതുതായി നിര്മ്മിച്ചവയെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കണ്ണൂരില്‍ നേരത്തെ സമാന രീതിയില്‍ സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചനിലയില്‍ സള്‍ഫറും ഉപ്പും വെടിമരുന്ന് നിറക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.
Discussion about this post