ഡൽഹി: ഇന്ത്യയും ബ്രസീലും പതിനഞ്ച് കരാറുകളിൽ ഒപ്പു വെച്ചെന്ന് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഞങ്ങൾ കൂടുതൽ ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം.
വെള്ളിയാഴ്ചയാണ് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ ഇന്ത്യയിലെത്തിയത്. നാലുദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. 71 റിപ്പബ്ലിക് ദിനം ആഘോഷചടങ്ങിൽ അദ്ദേഹമാണ് മുഖ്യാതിഥി.
Discussion about this post