ബെംഗളൂരു: വ്യാജ തോക്കുകള്‍ വില്‍പ്പന നടത്തിയ യുവാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. സുദ്ധഗുണ്ടെപ്പാളയയില് താമസിക്കുന്ന തബ്റെസ് പാഷയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് മുപ്പതോളം തോക്കുകള്‍ ആണ് പൊലീസ് പിടിച്ചെടുത്തത്.
യഥാര്‍ത്ഥ തോക്കുകളുമായി വളരെയധികം സാമ്യമുളള തോക്കുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവ സിനിമാഷൂട്ടിങിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന തോക്കുകളാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
സംഭവത്തില്‍ തോക്കുകള്‍ എവിടെ നിന്നാണ് കിട്ടിയതെന്നും, ആര്‍ക്കൊക്കെയാണ് വില്‍പ്പന നടത്തിയതെന്നും അന്വേഷണം നടക്കുകയാണ്.
Discussion about this post