ട്രെയിനുകളിലെ പരിശോധനക്ക് ആരോഗ്യപ്രവർത്തകരടങ്ങിയ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചു. അതിർത്തി വരെ സർവീസ് നടത്തുന്നതോ, അതിർത്തി കടന്നെത്തുന്നതോ ആയ എല്ലാ ട്രെയിനുകളിലെയും മുഴുവൻ യാത്രക്കാരെയും പരിശോധിക്കും.
സംസ്ഥാന അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടിയാണെങ്കിൽ ആ സ്റ്റേഷനിലും, അല്ലെങ്കിൽ സംസ്ഥാനത്തേക്ക് കടന്ന ശേഷമുള്ള ആദ്യ സ്റ്റേഷനിലുമാകും ബോഗികളിലുള്ള യാത്രക്കാരെ പരിശോധിക്കുക.ആരോഗ്യ പ്രവർത്തകൻ, പോലീസ് ഉദ്യോഗസ്ഥൻ, പ്രാദേശിക സന്നദ്ധ പ്രവർത്തകൻ എന്നിങ്ങനെ മൂന്ന് പേരായിരിക്കും ഒരു സ്ക്വാഡിൽ ഉണ്ടാവുക. രോഗലക്ഷണങ്ങൾ ഉള്ളവരെയും വിദേശങ്ങളിൽ നിന്ന് വിമാനത്താവളത്തിൽ ഇറങ്ങി ട്രെയിൻ മാർഗം വരുന്നവരെയും പ്രത്യേകം നിരീക്ഷിക്കും.
Discussion about this post