ലോകത്തെ വിറപ്പിച്ചുകൊണ്ട് പടർന്നുപിടിക്കുന്ന മഹാമാരിയായ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ സംഖ്യ പതിനായിരം കടന്നു. ഇന്ന് പുലർച്ചെ ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 10, 048 ആയിരുന്നു.
ലോകമാകെ ഇന്നലെ മാത്രം മരിച്ചത് 1,002 പേരാണ്. ജർമനി,അമേരിക്ക,ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു.831 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സ്പെയിനിൽ 24 മണിക്കൂറിനുള്ളിൽ മരണനിരക്ക് 30 ശതമാനം ഉയർന്നിട്ടുണ്ട്.ആകെ മൊത്തം ലോകത്ത് 2,45,646 പേർക്ക് കോവിഡ്-19 ബാധിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post