കോവിഡ് ദുരന്തകാലത്ത് കൈത്താങ്ങായി കേന്ദ്രസർക്കാർ വിവിധ ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു.പ്രധാനമന്ത്രിയുടെ ഉജ്ജ്വല പദ്ധതി അംഗങ്ങൾക്ക് പാചകത്തിനായി മൂന്നുമാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കും.8.3 കോടി ദരിദ്ര കുടുംബങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
കർഷകർക്ക്, കിസാൻ സമ്മാന നിധിയുടെ ആദ്യഘട്ട തുക ലഭിക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതിലൂടെ, 2000 രൂപ വീതം കർഷകർക്ക് ലഭിക്കും.8.69 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ഈ പണമെത്തും.ദിവസവേതനക്കാർക്കും സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post