ഡല്‍ഹി: കേരളത്തിന് ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും 460.77 കോടിയുടെ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയസഹായ തുടര്‍ ഫണ്ടായാണ് തുക അനുവദിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്റേതാണ് തീരുമാനം. കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് സഹായം അനുവദിച്ചിരിക്കുന്നത്.
2019-ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ബിഹാര്‍, കേരളം, മഹാരാഷ്ട്ര, നാഗാലാന്‍ഡ് ഒഡീഷ, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും 2018-19-ല്‍ വരള്‍ച്ച ബാധിച്ച കര്‍ണാടകയ്ക്കും ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന്റെ (എന്‍ഡിആര്‍എഫ്) കീഴില്‍ അധിക സഹായം നല്‍കുന്നതിനാണ് ഉന്നതതല സമിതി യോഗം അംഗീകാരം നല്‍കിയത്.
Discussion about this post