ഡല്‍ഹി: രാജ്യത്തെ 170 ജില്ലകള്‍ കൊറോണ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് കൊറോണ സമൂഹവ്യാപനമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 207 ജില്ലകളെ രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോള്‍ തരംതിരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
കൊറോണ വൈറസ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്രബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
രോഗ ബാധിതരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരണമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
Discussion about this post