ചെന്നൈ: തമിഴ്നാട്ടിലെ കൊറോണ രോഗികളുടെ എണ്ണത്തില്‍ വൻ വർദ്ധനവ്. തിങ്കളാഴ്ച 527 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 266 പേര്‍ക്കു കൊറോണ ബാധിച്ച ചെന്നൈയാണ് തിങ്കളാഴ്ചത്തെ കണക്കില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇതോടെ ചെന്നൈയില്‍ മാത്രം കൊറോണ രോഗികളുടെ എണ്ണം 1729 ആയി. കടലൂരില്‍ 122 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3550 ആയി. 2210 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 1409 ആളുകള്‍ രോഗമുക്തി നേടി. 31 പേര് തമിഴ്നാട്ടില്‍ കൊറോണ ബാധിച്ച് മരിച്ചു.
തിങ്കളാഴ്ചയ്ക്കു മുമ്പ് കടലൂരില്‍ വെറും 39 രോഗികള്‍ മാത്രമാണുണ്ടായിരുന്നത്.
49 പേര്‍ക്കു കൊറോണ ബാധിച്ച വില്ലുപുരം, 25 പേര്‍ക്കു രോഗം സ്ഥിരീകരിച്ച പെരാമ്പലൂര്‍, 10 പേര്‍ക്കു രോഗം സ്ഥിരീകരിച്ച ദിണ്ഡിഗല്‍, 11 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ച തിരുവണ്ണാമലൈ എന്നിവയും തമിഴ്നാട്ടില്‍ ആശങ്കാകേന്ദ്രങ്ങളായി തുടരുകയാണ്.
Discussion about this post