സിംഗപ്പൂര്‍: സിംഗപ്പൂരില്‍ 4800 ഓളം ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡോര്‍മെറ്ററികളില്‍ താമസിക്കുന്ന ജോലിക്കാര്‍ക്കാണ് ഏപ്രില്‍ അവസാനത്തോടെ രോഗബാധ സ്ഥിരീകരിച്ചതെന്ന് ഇന്ത്യന്‍ ഹൈകമ്മീഷനര്‍ ജാവേദ് അഷ്റഫ് അറിയിച്ചു. ചെറിയ രീതിയില്‍ മാത്രമാണ് ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് രോഗബാധ കണ്ടെത്തിയതെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ഇന്ത്യക്കാരാണ് കൊറോണ ബാധിച്ച് സിംഗപ്പൂരില്‍ ഇതുവരെ മരിച്ചത്. ഒരാള്‍ ഹൃദയസംബന്ധ രോഗമുള്ള വ്യക്തിയായിരുന്നു. ഒരാള്‍ കൊറോണ ചികിത്സക്കെത്തിയ ആശുപത്രിയില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 90 ശതമാനവും ജോലിക്കാരാണ്. ഇവരില്‍ ഭൂരിഭാഗം പേരും ഡോര്‍മെറ്ററികളിലാണ് താമസിക്കുന്നത്.
അതേസമയം, സിംഗപ്പൂരില്‍ ഇതുവരെ 18,205 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 18 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post