തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി എന്നിവയുടെ ഫലങ്ങൾ പ്രഖ്യാപിക്കുക.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആണ് ഫലപ്രഖ്യാപനം നടത്തുക.
www.result.kite.kerala.gov.in എന്ന വെബ്സൈറ്റിലും, സഫലം 2020 എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും പരീക്ഷാ ഫലങ്ങൾ അറിയാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ അധികൃതർ അറിയിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിലും ഫലമറിയാൻ സാധിക്കും.
Discussion about this post