ഹോങ്കോങ്ങ്; ഹോങ്കോങ്ങിലെ കിരാതനിയമങ്ങള്‍ നടപ്പിലാക്കിയ ചൈനീസ് ഉദ്യോഗസ്ഥരുമായി പണമിടപാടുകള്‍ നടത്തുന്ന അന്താരാഷ്ട്ര ബാങ്കുകള്‍ക്കെതിരേ നിയമനടപടികളെടുക്കാന്‍ അമേരിക്കന്‍ ഗവണ്മെന്റിനെ പ്രാപ്തമാക്കുന്ന ബില്‍ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയായ സെനറ്റ് പാസ്സാക്കി. ചൈനയുമായി ഇടപാടുകള്‍ നടത്തുന്ന ബാങ്കുകള്‍ക്ക് മൂക്കുകയറിടാനുള്ള ഈ നിയമം ഐക്യകണ്ഠേനയാണ് അമേരിക്കന്‍ സെനറ്റ് പാസ്സാക്കിയത്.
ഹോങ്കോങ്ങില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ കിരാതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ചൈനീസ് ഭരണകൂടത്തിന് അന്താരാഷ്ട്രതലത്തിലേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയില്‍ റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റ് അംഗങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഈ ബില്‍ പാസ്സാക്കിയത് ചൈനയ്ക്കെതിരെയുള്ള കര്‍ശനമായ ജനവികാരത്തിന്റെ പ്രതിഫലനമായാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ കണക്കാക്കുന്നത്.
‘ഇത് വളരെ അടിയന്തിരമായ നിമിഷമാണ്. കൃത്യമായ നിലപാടെടുക്കേണ്ട സമയമാണിത്’. ഡെമോക്രാറ്റ് സെനറ്ററായ ക്രിസ് വാന്‍ ഹോളന് അഭിപ്രായപ്പെട്ടു, ‘ഈ ബില്‍ ഐക്യകണ്ഠേന പാസ്സാക്കിയതിലൂടെ ഏത് ഭാഗത്താണ് തങ്ങളെന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സെനറ്റ് വ്യക്തമാക്കിക്കഴിഞ്ഞു’. റിപ്പബ്ളിക്കന്‍ സെനറ്റര്‍ പാറ്റ് റ്റൂമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചൈനയുമായി വ്യാപാരബന്ധങ്ങളുള്ള എച് എസ് ബി സി, സ്റ്റാന്‍ഡെര്‍ഡ് ചാര്‍ട്ടേഡ് തുടങ്ങിയ അന്താരാഷ്ട്ര ബാങ്കുകളെയാണ് ഈ നിയമനിര്‍മ്മാണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
‘ചൈനീസ് ഗവണ്മെന്റിന്റെ ഭിരുത്വപൂര്ണ്ണമായ നടപടികള്‍ക്കെതിരെ ഈ നിയമനിര്‍മ്മാണം ഏറ്റവും അത്യാവശ്യമായി വേണ്ടിയിരുന്നതാണ്. 23 കൊല്ലം മുന്‍പ് ഹോങ്കോങ്ങ് ബ്രിട്ടന് ചൈനയ്ക്ക് വിട്ടുകൊടുക്കുമ്പോള്‍ ഹോങ്കോങ്ങിലെ ജനങ്ങള്‍ക്ക് ഒരു രാജ്യം രണ്ട് ഭരണസംവിധാനം എന്ന ഉറപ്പ് ചൈനീസ് ഗവണ്മെന്റ് നല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ ചൈന ഭീരുക്കളേപ്പോലെ തെറ്റിച്ചിരിക്കുന്നത്’. അമേരിക്കന്‍ നിയമനിര്‍മ്മാണസഭയുടെ സ്പീക്കര്‍ നാന്‍സി പെലൊസി പറഞ്ഞു.
ഹോങ്കോങ്ങില്‍ ചൈന നടത്തുന്ന ക്രൂരമായ മനുഷ്യാവകാശലംഘനത്തിനെതിരെ അതിശക്തമായ നടപടികളെടുക്കാന്‍ ട്രമ്പ് ഭരണകൂടത്തോട് അമേരിക്കയിലെ എല്ലാ പാര്‍ട്ടികളിലേയും പ്രധാന നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 1997 ജൂലയ് 1 നു ബ്രിട്ടനുമായും ഹോങ്കോങ്ങ് ജനതയുമായും ചൈന ഒപ്പുവച്ച കരാറിനു വിരുദ്ധമാണ് ചൈനയുടെ നടപടികള്‍ എന്നാണ് അഭിപ്രായം. ഹോങ്കോങ്ങില്‍ ജനാധിപത്യം അനുവദിക്കുമെന്നായിരുന്നു ചൈനയുടെ ഉറപ്പ്.
ഇന്ത്യയ്ക്കെതിരേ പാകിസ്ഥാനെ ഉപയോഗിച്ചുനടത്തുന്ന നിഴല്‍യുദ്ധവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ചൈനീസ് കടന്നുകയറ്റശ്രമങ്ങളും ഭൂട്ടാന് നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നടത്തുന്ന കടന്നുകയറ്റവും എല്ലാം ലോകരാഷ്ട്രങ്ങളും സസൂക്ഷ്മം നിരീക്ഷിയ്ക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കയിലെ എല്ലാ നിയമനിര്‍മ്മാണ സഭാംഗങ്ങളും ഒത്തുചേര്‍ന്ന് ഇതുപോലെയൊരു നിയമം ഉണ്ടാക്കിയത്. ലോകത്തെ ജനാധിപത്യചേരി കമ്യൂണിസ്റ്റ് ഭീകരാരാഷ്ട്രത്തിനെതിരെ അണിനിരക്കുന്നതിന്റെ സൂചനയാണിതെന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ പറയുന്നു.
Discussion about this post