ഡല്‍ഹി: കേന്ദ്ര സായുധസേനകളില്‍ ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ഭിന്നലിംഗക്കാര്‍ക്ക് കേന്ദ്രസായുധസേനകളിലേക്കുള്ള നിയമനം തുടങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തി രക്ഷാ സേന, ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേന, കേന്ദ്ര വ്യവസായ സുരക്ഷാ സേന, കേന്ദ്ര റിസര്‍വ് പോലീസ് സേന എന്നീ സേനാവിഭാഗങ്ങളിലാണ് ഭിന്നലിംഗക്കാര്‍ക്ക് പ്രവേശനം നല്‍കുന്നത്.
ഈ നിയമനങ്ങളിലേക്കുള്ള അപേക്ഷാഫോമുകളില്‍ ഇനിമുതല്‍ സ്ത്രീ/ പുരുഷന്‍ എന്നിവയോടൊപ്പം ഭിന്നലിംഗം എന്ന് ചേര്‍ക്കാനുള്ള സ്ഥലവും ഉണ്ടായിരിക്കും. ഭിന്നലിംഗവ്യക്തികള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യസേവനങ്ങള്‍, താമസസൗകര്യം തുടങ്ങി എല്ലാ മേഖലകളിലും വിവേചനമുണ്ടാകുന്നത് തടയിടാന്‍ കൊണ്ടുവന്ന ഭിന്നലിംഗ അവകാശ സംരക്ഷണ നിയമം 2019 പ്രകാരമായിരിക്കും ഈ പുതിയ നടപടികള്‍ തുടങ്ങുന്നത്.
ഭിന്നലിംഗവ്യക്തികളുടെ അവകാശസംരക്ഷണത്തിനായി നരേന്ദ്രമോദി ഗവണ്മെന്റ് വിപ്‌ളവാത്മകമായ നിയമങ്ങളാണ് നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഇതുവരെ ഭിന്നലിംഗക്കാര്‍ക്ക് അപ്രാപ്യമായിരുന്ന സര്‍ക്കാര്‍ ജോലികള്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അവര്‍ക്ക് ലഭ്യമാകും.











Discussion about this post