ന്യൂഡൽഹി : മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്.കഴിഞ്ഞ ആഴ്ചയിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും ക്വാറന്റൈനിൽ പോകണമെന്ന് ട്വീറ്റിൽ പ്രണബ് മുഖർജി നിർദേശിച്ചിട്ടുണ്ട്.അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പെട്ടെന്നു തന്നെ രോഗമുക്തി നേടാൻ കഴിയട്ടേയെന്ന് ആശംസിച്ചു കൊണ്ട് ഒരുപാട് കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.2012 മുതൽ 2017 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ പ്രണബ് മുഖർജി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 62,064 പുതിയ കോവിഡ് കേസുകളാണ്.ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ ആകെയെണ്ണം 22,15,075 ആയി വർദ്ധിച്ചു.നിലവിൽ 6,34,945 പേർ ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
Discussion about this post