ഛണ്ഡിഗഡ്: അതിര്‍ത്തിയില്‍ ചൈനക്കും പാകിസ്ഥാനുമെതിരെ പോരാടുന്നതില്‍ പഞ്ചാബ് എല്ലായ്പ്പോഴും മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അത് നേരിടാന്‍ ഇന്ത്യ തയാറാകേണ്ടതുണ്ട്. പാകിസ്ഥാന് എല്ലാ ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തുകയും, ചൈന സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു കൊണ്ട് രാജ്യത്തിന് അപകടമായ രീതിയില്‍ തുടരുകയും ചെയ്യുന്നു. ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരമാണ് നല്കാരുള്ളത്. ചൈനയേയും അതേ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അമേരന്ദര് സിങ് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തില്‍ ജീവത്യാഗം ചെയ്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അനുസ്മരിച്ച മുഖ്യമന്ത്രി, രാജ്യത്തിനായുള്ള എല്ലാ പോരാട്ടങ്ങളിലും പഞ്ചാബ് മുന്നിലുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി കാരണം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്തിയെങ്കിലും നമ്മുടെ സ്വാതന്ത്ര്യം സാധ്യമാക്കിയ എല്ലാവരുടെയും ത്യാഗങ്ങള്‍ ഓര്‍മ്മിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പഞ്ചാബിലെ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ – പാരാമെഡിക്കല്‍ പ്രവര്‍ത്തകരേയും ലോക്ക്ഡൗണ്‍ കാലയളവില്‍ സൗജന്യ ഭക്ഷണവും മരുന്നും നല്കാന് അശ്രാന്തമായി പരിശ്രമിച്ച സന്നദ്ധസംഘടനകളെയും അഭിവാദ്യം ചെയ്തു.
Discussion about this post