ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനും, അഞ്ചു വൈദികര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. അഞ്ച് പേരുടെ ഉറവിടം അറിയില്ല.
അതേസമയം ഇടുക്കി ജില്ലയില്‍ 49 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും, മരിയാപുരത്തെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും, രാജാക്കാട് മുരിക്കുംതൊട്ടിയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗം ബാധിച്ചു. 19 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. 36 പേര് രോഗമുക്തരായി.
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി സ്ഥിരീകരിച്ചതോടെതോടെ ആകെ മരണം 274 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Discussion about this post