മുംബൈ:കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്കാലുള്ള യുദ്ധം കനക്കുന്നു. ഇതിനിടെ ശിവസേനയെ വെല്ലുവിളിച്ച് കങ്കണ മുംബൈ വിമാനത്താവളത്തിലെത്തി.
കങ്കണ റണാവത്തിനെ പിന്തുണച്ച് ഒരു വശത്ത് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും കർണി സേന പ്രവർത്തകരും ഇവിടെയുണ്ട്. അതേസമയം, ആയിരത്തിലധികം ശിവസേന പ്രവർത്തകരും കറുത്ത പതാകയുമായി വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തിൽ നിന്ന് കനത്ത സുരക്ഷാ വലയത്തിലാണ് കങ്കണ പുറത്തിറങ്ങിയത്.വിമാനത്താവളത്തിൽ കങ്കണയ്ക്കെതിരെ പ്രതിഷേധവും മുദ്രാവാക്യം വിളികളും ഉണ്ടായി. സോഷ്യൽ മീഡിയയിൽ കങ്കണ റണാവത്തിനെ ആയിരക്കണക്കിന് പേരാണ് പിന്തുണയ്ക്കുന്നത്. അധികാര ദുർവിനിയോഗം ചെയ്ത് കങ്കണയുടെ ബംഗ്ലാവ് പൊളിച്ച മഹാരാഷ്ട്ര സർക്കാരിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ ഒരുപാടുപേർ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
Discussion about this post