ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സി.ആര്.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം. തെക്കന്‍ കശ്മീരിലെ മിനി സെക്രട്ടറിയേറ്റില്‍ വിന്യസിച്ചിരുന്ന സി.ആര്.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള പ്രവേശനത്തിന് താല്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സി.ആര്.പി.എഫ് പെട്രോളിങ് സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. മധ്യ കശ്മീരിലെ ചദൂര കെസ്രമുള്ള ഏരിയയില്‍ നടന്ന ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു.
Discussion about this post