ഡല്‍ഹി: ബിജെപിയില്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്ന് ജോതിരാദിത്യ സിന്ധ്യ. ബിജെപിയില്‍ തനിക്ക് ബഹുമാനം ലഭിക്കുന്നുണ്ട്. ഇതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹതയുള്ളവര്‍ക്കാണ് ബിജെപിയില്‍ പദവികള്‍ ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമൊപ്പം ജനസേവനം നടത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിന്ധ്യ വ്യക്തമാക്കി.
തന്റെ ലക്ഷ്യം ജനസേവനമാണ്. കഴിഞ്ഞ 20 വര്‍ഷമായി ജനങ്ങള്‍ക്ക് തന്നെ അറിയാം. ഒരു കസേരക്ക് വേണ്ടിയും താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.
Discussion about this post