ഡല്‍ഹി: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി രണ്ടാഴ്ചയ്ക്കയ്ക്കുള്ളില് അപേക്ഷ സമര്‍പ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ എത്ര ഡോസ് വാക്സിനുകള്‍ വാങ്ങും എന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരുമായി ധാരണകള്‍ ഒന്നുമില്ല. എന്നാല്‍, അടുത്ത വര്‍ഷം ജൂലൈയോടെ 300-400 ദശലക്ഷം ഡോസുകള്‍ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനാവാല പറഞ്ഞു.
ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനെക്കയും ചേര്‍ന്നു വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.
ഇന്ത്യയിലെ വാക്സിന് നിര്‍മാണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. വാക്സിന് നിര്‍മാണവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനു വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
Discussion about this post