തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് വേറ്റിനാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡി ബിനുവിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നത്.
ആക്രമണത്തില്‍ വാടക വീടിന്റെ ജനല്‍ ചില്ലുകളും ഇരു ചക്രവാഹനവും അടിച്ചുതകര്‍ത്തു. അക്രമി സംഘത്തെ അറിയില്ലെന്നും പ്രദേശത്ത് രാഷ്ട്രീയ വിരോധം ഇല്ലെന്നും ബിനു പറഞ്ഞു.
അതേസമയം വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post