കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സേവാഭാരതിയുടെ പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകുവാനും തയ്യാറാണ് എന്ന് അധികൃതർ അറിയിച്ചു. മക്കളുടെ ആഗ്രഹ പ്രകാരമുള്ള ഉന്നത വിദ്യാഭ്യാസം നൽകാൻ വേണ്ട സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകി. മൂത്ത മകൾക്ക് മെഡിസിൻ പഠിക്കുവാനാണ് ആഗ്രഹിക്കുന്നത്. ഇതിനും വേണ്ട സഹായവാഗ്ദാനമാണ് സേവാഭാരതി നൽകിയത്.
സേവാഭാരതിയുടെ പോസ്റ്റ് കാണാം:
കവിതയും ജനഹൃദയങ്ങളുടെ സ്നേഹവും മാത്രം സമ്പാദിച്ച അനിൽ പനച്ചൂരാന്റെ കുടംബത്തിന് കൂട്ടായി സേവാഭാരതി
കവിയായ അനിൽ പനച്ചൂരാന്റെ മരണം മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകും എന്ന ആശങ്കയിൽ നിക്കുന്ന കുടംബത്തിന് കൂട്ടായി സേവാഭാരതി എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സേവാഭാരതിയുടെ പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകുവാനും തയ്യാറാണ് എന്ന് അധികൃതർ അറിയിച്ചു.
മക്കളുടെ ആഗ്രഹ പ്രകാരമുള്ള ഉന്നത വിദ്യാഭ്യാസം നൽകാൻ വേണ്ട സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകി. മൂത്ത മകൾക്ക് മെഡിസിൻ പഠിക്കുവാനാണ് ആഗ്രഹിക്കുന്നത്. കായംകുളം സേവാഭാരതി പ്രവർത്തകർ വീട് സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ അനിൽ പനച്ചൂരാന്റെ കുടുംബത്തിന് നൽകുമെന്ന് ഉറപ്പ് നൽകി.
Discussion about this post