തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയത്തിന്റെ പേരിൽ ഇടത് മുന്നണിയിൽ ഭിന്നത. ഏഴ് സീറ്റ് വേണമെന്ന എൽജെഡിയുടെ ആവശ്യം സിപിഎം തള്ളി. ഇത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന് സിപിഎം വ്യക്തമാക്കി.
കഴിഞ്ഞ തവണ യുഡിഎഫിലായിരുന്നപ്പോൾ എൽജെഡി ഏഴ് സീറ്റുകളിൽ മത്സരിച്ചിരുന്നു. മുന്നണി മാറിയെങ്കിലും ഇക്കുറിയും ഏഴ് സീറ്റ് വേണമെന്നാണ് ഇടതുമുന്നണിയോട് എൽജെഡി ആവശ്യപ്പെട്ടത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി ഏഴ് സീറ്റുകളാണ് എല്‍ജെഡിയുടെ ആവശ്യം.
സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണമെന്ന കര്‍ശന നിര്‍ദേശം സിപിഎം എൽജെഡിക്ക് നൽകി. ഇതിൽ എൽജെഡിയുടെ നിലപാട് നിർണ്ണായകമാണ്. അതേസമയം ഇടഞ്ഞ് നിൽക്കുന്ന കേരള കോൺഗ്രസ് ബിയും പാലാ സിറ്റിന്റെ പേരിൽ തമ്മിലടിക്കുന്ന ജോസ് കെ മാണിയും മാണി സി കാപ്പനും പിളർപ്പിലേക്ക് നീങ്ങുന്ന എൻസിപിയും ഇടത് മുന്നണിക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
Discussion about this post